Categories

നിതാരി കൂട്ടക്കൊല: സുരീന്ദറിന്റെ വധ ശിക്ഷ ശരിവെച്ചു

sureender-koli

അലഹബാദ്: നിതാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പതിന്നാലുകാരിയായ റിമ്പ ഹല്‍ദറിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ശരിവെച്ചു. മറ്റൊരു പ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ വെറുതെ വിട്ടു. സി.ബി.ഐ പ്രത്യേക കോടതി ഇരുവര്‍ക്കും നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. നിതാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത 19 കേസുകളില്‍ ഒന്നിന്റെ വിധിയിലാണ് ഹൈക്കോടതി ഉത്തരവ്.

റിമ്പയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലചെയ്തുവെന്നാണ് സുരീന്ദര്‍ കോലിക്കെതിരെ സി.ബി.ഐ. ചുമത്തിയ കുറ്റം. പാന്ഥറിനെ കേസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പാന്ഥറിനെ ഒഴിവാക്കിയതിന് സി.ബി.ഐ.യെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന്, പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്.

2006 ഡിസംബര്‍ 29ന് നോയ്ഡ സെക്ടര്‍ 31ലെ പാന്ഥറിന്റെ ഡി അഞ്ച് ബംഗ്ലാവിന്റെ പിന്നിലുള്ള ഓടയില്‍നിന്ന് 15 തലയോട്ടികളും എല്ലുകളും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തലയോട്ടികളും എല്ലുകളും ലഭിച്ചു. 15 കുട്ടികളുടെയും നാലു യുവതികളുടെയും തലയോട്ടികളാണ് പോലീസ് കണ്ടെടുത്തത്. ഇവരെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസ്‌ക്യൂഷന്‍ കേസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില