Categories

നി­ല­മ്പൂര്‍ ട്രെ­യിന്‍ അ­ട്ടിമ­റി ശ്ര­മം അ­ന്വേഷ­ണം ക്രൈം­ബ്രാ­ഞ്ചി­ന്

കോ­ഴി­ക്കോട്: നി­ല­മ്പൂര്‍ തീവ­ണ്ടി അ­ട്ട­മി­റി­ ശ്രമം അ­ന്വേഷ­ണം ക്രൈം­ബ്രാ­ഞ്ചി­ന് വിട്ടു. സം­ഘടി­ത കു­റ്റാ­ന്വേ­ഷ­ണ വി­ഭാഗം ഡി വൈ എ­സ് പി മ­ണി­യ­നാ­ണ് അ­ന്വേഷ­ണം ന­ട­ത്തു­ക. അ­ന്വേ­ഷ­ണ­ത്തി­നാ­യി അ­ദ്ദേ­ഹം നി­ല­മ്പൂ­രി­ലേ­ക്ക് ഇ­ന്ന് ത­ന്നെ പു­റ­പ്പെ­ടു­മെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.

നിലമ്പൂര്‍ ­ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേയ്ക്ക്­ പൈ­പ്പാ­ണ് ഇന്നലെ തകര്‍ത്ത നിലയില്‍ ക­ണ്ടെ­ത്തി­യത്. രാവിലെ സര്‍വ്വീസ് നടത്തുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാ­ണ് ഇ­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ടത്. 11 ബോഗികളുള്ള ട്രെയിനിന്റെ ബ്രെയ്ക്ക് പൈപ്പുകള്‍ 20 സ്ഥലങ്ങളില്‍ മുറിച്ചുമാറ്റിയ നിലയി­ലാ­യി­രു­ന്നു.

സംഭവത്തില്‍ നക്‌­സലുകള്‍ക്കോ തീവ്രവാദികള്‍ക്കോ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നകാര്യമാണ് പോലീ­സ് കാ­ര്യ­മാ­യി അ­ന്വേ­ഷി­ക്കുക. ആളപായം ലക്ഷ്യമിട്ടല്ല അട്ടിമറി ശ്രമമെന്നാണ് പോലീസ് നിഗമനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.