Administrator
Administrator
നഷ്ടപരിഹാരം ലഭിച്ചാല്‍ സിംഗൂരിലെ ഭൂമി തിരിച്ചുനല്‍കാം: ടാറ്റ
Administrator
Tuesday 1st September 2009 9:30pm

ratan-tata-rwകൊല്‍ക്കത്ത: നാനോകാര്‍ നിര്‍മിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് സ്ഥാപിച്ച പ്ലാന്റിന് തങ്ങള്‍ ചിലവിട്ട പണം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയാല്‍ സിംഗൂരിലെ ഭൂമി വിട്ടു നല്‍കാമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. ടാറ്റ ടീയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയ രത്തന്‍ ടാറ്റ; സിംഗൂരിലെ വിവാദ ഭൂമി ഇനി എന്തു ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

സിംഗൂരിലെ ഭൂമിയില്‍ ടാറ്റക്ക് നിലവില്‍ പദ്ധതികളില്ല. എന്നാല്‍ ആ ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടൊന്നും ഞങ്ങള്‍ക്കില്ല.ഞങ്ങള്‍ക്ക് കൂടി സ്വീകാര്യമായൊരു പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വരട്ടെ അപ്പോള്‍ ആലോചിക്കും. എന്നാല്‍ അതിനായി സര്‍ക്കാറിന് പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുമില്ല. രത്തന്‍ ടാറ്റ പറഞ്ഞു.

പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുത്തതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നണ് ടാറ്റ നാനോ പ്ലാന്റ് ഗുജറാത്തിലെ സാനന്ദിലേക്കു മാറ്റിയത്.നിര്‍മാണ ശാലയുടെ പണി അന്തിമഘട്ടത്തിലെത്തിയപ്പോയയിരുന്നു അത്. സിംഗൂരിലെ പ്ലാന്റിനുവേണ്ടി 1500 കോടി രൂപ മുതലിറക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് ടാറ്റ പറഞ്ഞിരുന്നത്. വര്‍ഷം ഒരു കോടി രൂപയായിരുന്നു ഭൂമിക്കു സര്‍ക്കാര്‍ നിശ്ചയിച്ച പാട്ടം.997.11 ഏക്കര്‍ ഭൂമിയാണ് ടാറ്റയുടെ കൈവശമുള്ളത്. ഇതില്‍ 400 ഏക്കര്‍ കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം.

Advertisement