Categories

നയന്‍സിന്റെ ‘പുലിവാല്‍കല്ല്യാണം’

പണ്ട് ചിമ്പുച്ചേട്ടച്ചാര് പറ്റിച്ചശേഷം കല്ല്യാണം കഴിക്കുകയേ ഇല്ല എന്നു പറഞ്ഞതായിരുന്നു. അതങ്ങനെ തന്നെ ഇരുന്നാല്‍ മതിയായിരുന്നു.എങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സമയത്താണ് ദേവേട്ടന്‍ ഹൃദയത്തിന്റെ ഗോവണി കേറി വന്നത്.

അല്ലെങ്കിലും പ്രേമത്തിന് കണ്ണും മൂക്കും ഇല്ലാലോ, സലിം കുമാര്‍ പറഞ്ഞതുപോലെ പ്രേമിക്കുമ്പോള്‍ അതാരുടെയെങ്കിലും ഭാര്യയാണോ ഭര്‍ത്താവാണോ എന്നൊന്നും ആരും നോക്കാറില്ലല്ലോ. നയന്‍സിനും പറ്റിയത് അതാണ്.

ദേവേട്ടനോടുളള ഇഷ്ടക്കൂടുതല്‍ കാരണം റംലത്തിനെ കുറിച്ച് ഓര്‍ക്കാനൊന്നും നേരംകിട്ടിയില്ല. റംലത്താണെങ്കില്‍ പ്രണയത്തിന്റെ പ്രാണവേദനയൊന്നും അറിയില്ല. കേസുകൊടുക്കാനും നിരാഹാരമിരിക്കാനുമൊക്കെ തീരുമാനിച്ചിരിക്കുന്നു. ഒരുമാതിരി ഹൃദയമില്ലാത്തവരെ പോലെ…

ഇതൊക്കെകൊണ്ട് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാവം തീരുമാനിച്ചിരിക്കുന്നത്. ഈ ബാലിശമായ തീരുമാനം കൊണ്ട് ഇന്ത്യന്‍ സിനിമയ്ക്കുണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളൊന്നും പറഞ്ഞിട്ട് പുള്ളിക്കാരിക്ക് മനസ്സിലാവണ്ടേ! സിനിമയ്ക്കുമാത്രമാണോ നഷ്ടം, ഐറ്റം ഡാന്‍സ് കൊണ്ട് ജീവിച്ചു പോകുന്നവര്‍ക്ക് പണിയില്ലാതാകും, നിര്‍മ്മാതാക്കള്‍ക്ക് വസ്ത്രാലങ്കാരത്തിനുള്ള ചിലവ് കൂടും അങ്ങനെ പ്രതിസന്ധികള്‍ ഒരുപാടാകും.

നയന്‍സിനിഷ്ടമുണ്ടായാലും ദേവേട്ടന്‍ അഭിനയിക്കാന്‍ സമ്മതിക്കില്ല. ചേട്ടനിഷ്ടെല്ലാത്തതൊന്നും ഞാന്‍ ചെയ്യുകയുമില്ല. അല്ലെങ്കിലും ഇത്രനാളും നാട്ടുകാരുടെതായിരുന്നു. ഇനി ദേവേട്ടന്റെ മാത്രം കല്ല്യാണം കഴിഞ്ഞ് കുട്ടികൊളൊക്കെയായിപ്പോയി.

അപ്പോഴാണ് സുന്ദരികളുടെ ഒരു നിരതന്നെ തമിഴകത്ത് വരുന്നത്. കെട്ടിപ്പോയില്ലേ നോ വേക്കന്‍സി എന്നൊക്കെ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചതാ. പക്ഷേ അറിയാതൊന്നു പാളിപ്പോയി എന്തായാലും മനുഷ്യനല്ലേ വീക്ക്‌നസും കാണും. ഒന്നു നനഞ്ഞപ്പോള്‍ ഇനി കുളിച്ചുകയറാമെന്നങ്ങുറപ്പിച്ചു. പക്ഷേ അത് അല്പന് അര്‍ത്ഥം കിട്ടിയതുപോലെയായി.

നയനെ കിട്ടിയപ്പോള്‍ താഴത്തുവെക്കണോ തലയില്‍ വെക്കണോ ദേവേട്ടന്റെ ബേജാറേ!
താരേച്ചക്കാണെങ്കില്‍ ഭാര്യയും കുട്ടികളും ഒന്നും ഒരു പ്രശ്‌നമല്ല. ഓരോരുത്തരുടെയൊരു ഗതികേട്‌

One Response to “നയന്‍സിന്റെ ‘പുലിവാല്‍കല്ല്യാണം’”

  1. dinesh babu

    After her first film she was telling in an interview in asianet, she will never marry anybody. Some times she forgot that interview, it may be there in assianet file she can check it. Now only I got what she mean, she dont want to marry, if marry anybody she will tie with only one person. she want more

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.