Categories

Headlines

നന്മകളെ ചവിട്ടിത്താഴ്ത്താന്‍ കഴിയില്ല: വി.എസ്.

vs-achuthanandanതിരുവനന്തപുരം: നന്മകളെ എത്ര ചവിട്ടി താഴ്ത്തിയാലും ജനങ്ങള്‍ അതിനെ ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് ഓണം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.കേരളത്തിനു ലഭിച്ച ക്രൂരമായ ഓണസമ്മാനമാണ് ആസിയാന്‍ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ മലയാളികളില്‍ നിന്ന് ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അഭിനയ ജീവിതത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മോഹന്‍ലാലിനു ചടങ്ങില്‍ പുരസ്‌കാരവും ഓണക്കോടിയും നല്‍കി ആദരിച്ചു. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ശശിതരൂര്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, വി.ശിവന്‍കുട്ടി, മന്ത്രിമാരായ സി. ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ചെറിയാന്‍ ഫിലിപ്പ്, കലക്ടര്‍ സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.