Categories

Headlines

ദേശ­സ്‌­നേ­ഹി­കളും ദേ­ശ­വി­രു­ദ്ധരും ത­മ്മി­ലു­ള്ള യുദ്ധം: ന­രേ­ന്ദ്ര മോ­ഡി

അഹമ്മ­ദാ­ബാദ്: ദേ­ശ­സ്‌­നേ­ഹി­കളും ദേശ­ദ്രോ­ഹി­കളും ത­മ്മി­ലു­ള്ള യു­ദ്ധ­മാ­ണ് ഇ­പ്പോള്‍ ന­ട­ക്കു­ന്ന­തെ­ന്ന് ഗു­ജ­റാ­ത്ത് മു­ഖ്യ­മന്ത്രി ന­രേന്ദ്ര­മോഡി. ‘ ദേശീ­യ വാ­ദി­കളും ദേ­ശ വി­രു­ദ്ധരും ത­മ്മി­ലു­ള്ള യു­ദ്ധം ഗു­ജ­റാ­ത്തില്‍ തു­ട­ങ്ങി­യി­രി­ക്ക­യാണ്. പ­ക്ഷെ ഇ­ത് ഗു­ജ­റാ­ത്താ­ണെന്ന് ഓര്‍­ക്കുന്ന­ത് നന്ന്. ഇ­വി­ടെ ദേ­ശ വി­രു­ദ്ധര്‍ എ­ക്കാ­ലത്തും തോ­റ്റി­ട്ടു­ണ്ട്’- പാ­ലി­ത്ത­ന­യില്‍ ബി ജെ പി പൊ­തു യോ­ഗ­ത്തില്‍ സം­സാ­രി­ക്ക­വെ ന­രേ­ന്ദ്ര മോ­ഡി വ്യ­ക്ത­മാ­ക്കി.

‘ എ­ന്നെ ഭീ­ഷ­ണി­പ്പെ­ടു­ത്താ­മെ­ന്നാ­ണ് നി­ങ്ങള്‍ ക­ര­തു­ന്ന­തെ­ങ്കില്‍ നി­ങ്ങള്‍ കാ­തു­കള്‍ കൂര്‍­പ്പിച്ച് ഈ ശ­ബ്ദം കേള്‍­ക്കു­ക. തി­ന്മ­ക്കെ­തി­രെ 100 ത­വണ പോ­രാ­ടേ­ണ്ടി വ­ന്നാലും അ­വസാ­ന ജ­യം മോ­ഡി­ക്കാ­യി­രി­ക്കും. ഡല്‍­ഹി സുല്‍­ത്താന­റ്റ്(കേ­ന്ദ്ര സര്‍­ക്കാര്‍) ഇ­ക്കാര്യം ആ­ലോ­ചി­ക്കുന്ന­ത് നന്ന്. സ്വാ­തന്ത്ര്യ സ­മ­ര നേ­താ­ക്കളാ­യ മ­ഹാ­ത്മാ­ഗാ­ന്ധിയും സര്‍­ദാര്‍ വല്ല­ഭാ­യ് പ­ട്ടേ­ലു­മെല്ലാം പി­റ­ന്ന നാ­ടാ­ണി­ത്. ഈ യു­ദ്ധ­ത്തില്‍ ഗു­ജ­റാ­ത്ത് വി­ജ­യിക്കു­ക ത­ന്നെ ചെ­യ്യും.

ക­ഴി­ഞ്ഞ എ­ട്ട് വര്‍­ഷ­മാ­യി ഗു­ജ­റാ­ത്തില്‍ സ­മാ­ധാ­നവും വി­ക­സ­ന­വും പു­രോ­ഗ­തി­യി­ലാണ്. ന­മ്മുടെ ഈ വി­കസ­നം ത­കര്‍­ക്കാ­നാ­ണ് അ­വര്‍ ശ്ര­മി­ക്കു­ന്ന­ത്’- മോ­ഡി പ­റഞ്ഞു.

സുഹ്‌­റ­ബു­ദ്ധീന്‍ വ്യാ­ജ ഏ­റ്റു­മു­ട്ട­ലു­മാ­യി ബ­ന്ധ­പ്പെ­ട്ട് മോ­ഡി­യു­ടെ വ­ലം ക­യ്യാ­യി­രു­ന്ന അ­മി­ത് ഷാ­യെ സി ബി ഐ അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ