vs-achuthanandanതിരുവനന്തപുരം: ശ്രീപത്മ്‌നാഭ സ്വാമിക്ഷേത്രത്തിലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റായ രീതിയിലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദന്‍. നിലവിറതുറക്കരുതെന്ന് പറയുന്നത് ഗൂഢാലോചനയുടെ ഭാഗമാണ് . ഇത്തരം വാര്‍ത്തകള്‍ക്ക പ്രചാരം നല്‍കുന്നതിലൂടെ നാടുവാഴിത്തത്തിന് പിന്തുണ നല്‍കുകയും അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രോത്സാഹിപ്പിക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് വി എസ് പറഞ്ഞു.

നിലവറതുറന്നാല്‍ വംശം മുടിയുമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്. ഇങ്ങനെയുള്ള പ്രവചനങ്ങളിലൂടെ കോടതികളെപ്പോലും സ്വാധീനിക്കാനും നിയന്ത്രിക്കാനും ജോത്സ്യന്‍മാര്‍ക്ക് കഴിയുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക പ്രചാരം നല്‍കുന്നതിലൂടെ മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ പ്രചാരകരാവുകയാണോയെന്ന് സ്വയം വിലയിരുത്താനും ചിന്തിക്കാനും തയ്യാറാവണമെന്നും വി. എസ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ശ്രീപത്മനാഭക്ഷേത്തത്തിലെ ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കരുതെന്നും തുറന്നാല്‍ അവരുടെ വംശം മുടിയുമെന്നും ഇത്സംബന്ധിച്ച് പ്രശ്‌നവിചാരം നടത്തിയ ആചാര്യന്മാര്‍ പറഞ്ഞിരുന്നു.