Categories

ദുരിതം കാണാന്‍ ജയപ്രദയുടെ നിലവിളി യാത്ര

jayaprada

രാംപുര്‍: ജനസേവനമെന്നത് ഇത്രത്തോളം കഷ്ടത നിറഞ്ഞതാണെന്ന് ചലച്ചിത്രതാരവും സമാജ്‌വാദി പാര്‍ട്ടി പാര്‍ലമെന്റ് അംഗവുമായ ജയപ്രദ സ്വപ്‌നത്തില്‍ പോലും കരുതിയിരുക്കില്ല. സിനിമയില്‍ പല സാഹസികകൃത്യങ്ങള്‍ നടത്തിയ ജയപ്രദക്ക് പക്ഷെ സ്വന്തം മണ്ഡലത്തിലെ വെള്ളപ്പൊക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ നിലവിളിക്കേണ്ടി വന്നു. കെട്ടുവെള്ളത്തിലും കാളവണ്ടിയിലും ട്രാക്ടറിലുമുള്ള അവരുടെ യാത്ര മുഴുനീളെ കരച്ചില്‍ സീനായി.

കെട്ടുവള്ളത്തിലും കാളവണ്ടിയലുമുള്ള യാത്രക്കിടെ അവര്‍ നിലവിളിച്ചപ്പോള്‍ കൂടെയുള്ള ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയായിരുന്നു. വണ്ടിയുടെ ചക്രം ഓരോ കുഴിയിലും വീഴുമ്പോള്‍ ജയപ്രദയുടെ മുഖത്ത് ഭയം നിറഞ്ഞു.
ഒടുവില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ മായാവതിസര്‍ക്കാര്‍ വരുത്തിയ വീഴ്ചയില്‍ പ്രതിഷേധിച്ച് ജയപ്രദ ധര്‍ണയുംനടത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.