എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് പരാതിയില്‍ നല്‍കിയ ശബ്ദരേഖ എഡിറ്റ് ചെയ്തത്: മുഴുവന്‍ ശബ്ദരേഖയും നല്‍കാന്‍ പൊലീസ് നിര്‍ദേശം
എഡിറ്റര്‍
Tuesday 4th July 2017 10:19am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പൊലീസിനു നല്‍കിയ ശബ്ദരേഖ എഡിറ്റു ചെയ്തതെന്ന് കണ്ടെത്തല്‍. മാധ്യമങ്ങള്‍ക്കു നല്‍കിയതും എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നാണ് പൊലീസ് പറയുന്നത്.

മുഴുവന്‍ ഫോണ്‍ സംഭാഷണവും നല്‍കാന്‍ ഇവര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. കോള്‍ എട്ടുമിനിറ്റോളം നീണ്ടു നിന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ചിലഭാഗങ്ങള്‍ മാത്രമാണ് പരാതിക്കൊപ്പം സമര്‍പ്പിച്ചതെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്.

പള്‍സര്‍ സുനിയുടെ സുഹൃത്ത് ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ദിലീപും നാദിര്‍ഷയും പരാതി നല്‍കിയത്. നാദിര്‍ഷയേയും ദിലീപിന്റെ മാനേജരെയും വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. രണ്ടുമാസം മുമ്പ് നല്‍കി പരാതിക്കൊപ്പം കോളിന്റെ ശബ്ദരേഖയും സമര്‍പ്പിച്ചിരുന്നു.


Must Read:അമിത് ഷാ പറഞ്ഞത് കള്ളം: മോദി ഇതുവരെ പോയത് 48 രാജ്യങ്ങളില്‍, ഇതേകാലയളവില്‍ മന്‍മോഹന്‍ സിങ് പോയത് 18രാജ്യങ്ങളില്‍


നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ ദിലീപിനെ കുടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും രണ്ടരക്കോടി വരെ തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയില്‍ ആരോപിച്ചിരുന്നു.

നാദിര്‍ഷയെ പള്‍സര്‍ സുനി ജയിലില്‍ നിന്നും മൂന്നു തവണ വിളിച്ചതായി ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായിരുന്നു. ഡോകോമോ നമ്പറില്‍ നിന്നാണ് സുനി വിളിച്ചത്. എട്ടുമിനിറ്റുവരെ നീണ്ട ഫോണ്‍കോളും ഇതിലുണ്ടായിരുന്നു.

 

Advertisement