ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ റെയില്‍ റോഡ് വ്യോമഗതാഗതം തടസപ്പെട്ടു. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 9 വിമാനങ്ങള്‍ റദ്ദാക്കി. 40 വിമാനങ്ങള്‍ വൈകി മാത്രമെ പുറപ്പെടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്.

ദല്‍ഹി എയര്‍പോര്‍ട്ടിലെ കാഴ്ചപരിധി 50മീറ്റര്‍ ആയി കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് രാവിലെ ആറ് മണിക്കുശേഷം ഇവിടെ നിന്നും ഒരു വിമാനവും പുറപ്പെട്ടിട്ടില്ല. കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ദോഹയില്‍ നിന്നും വന്ന ജെറ്റ് എയര്‍വെയ്‌സ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.

Malayalam News

Kerala News in English