പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയ്ക്കു സമീപം ചെറുവിമാനം കാറിനു മുകളില്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. അപകടകാരണം വ്യക്തമല്ല. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ മുകളിലേക്കാണ് വിമാനം വീണത്.

സപാക്ക് സമീപം പ്രവര്‍ത്തിക്കുന്ന പൈലറ്റ് പരിശീലനകേന്ദ്രത്തിലെ വിമാനമാണ് അപകടത്തില്‍പെട്ടത്. മരിച്ച രണ്ട് പേരും വിമാനത്തിലെ പൈലറ്റുമാരാണ്.  കാറിലുണ്ടായിരുന്ന മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ആര്‍55 പാതയില്‍ ഗതാഗതം തടസപ്പെട്ടു.