ബാലി: തീവ്രവാദബന്ധത്തിന്റെ പേരില്‍ ഇസ്‌ലാം പുരോഹിതനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. എഴുപത്തിയൊന്നുകാരനായ അബു ബെക്കര്‍ ബഷീറാണ് അറസ്റ്റിലായത്. അല്‍ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദി സംഘടനയായ ജമാ ഇസ്‌ലാമിയ ക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2002ലെ ബാലിസ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2006 ലാണ് ഇയാള്‍ തടവില്‍ നിന്നും മോചിതനായത്. ആത്മീയപ്രഭാഷണങ്ങളിലൂടെ ബഷീര്‍ ജനങ്ങളെ തീവ്രവാദിസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും പോലീസ് ആരോപിക്കുന്നുണ്ട