Administrator
Administrator
തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാന്‍-പാക് അതിര്‍ത്തി: യു എസ്
Administrator
Tuesday 22nd September 2009 11:34am

hilary

വാഷിങ്ടണ്‍: അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം അഫ്ഗാന്‍-പാക് അതിര്‍ത്തി പ്രദേശമാണെന്ന് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും യു.എസിനെയും സഖ്യ രാഷ്ട്രങ്ങളെയും രക്ഷിക്കുകയാണ് ഒബാമ സര്‍ക്കാറിന്റെ ലക്ഷ്യം.

അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വയ്ദയുടെ സാന്നിധ്യമില്ലെന്നാണ് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്താല്‍ അല്‍ ഖ്വായ്ദ തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് യു.എസ്. ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹിലരി പറഞ്ഞു.

Advertisement