തൃശൂര്‍: സിനിമാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ തിലകനും സുകുമാര്‍ അഴീക്കോടും കൂടിക്കാഴ്ച നടത്തി. തൃശൂര്‍ എരവിമംഗലത്ത് അഴീക്കോടിന്റെ വസതിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു കൂടിക്കാഴ്ച.

കുറേക്കാലമായി അഴീക്കോടിനെ നേരില്‍ കണ്ടു പരിചയപ്പെടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി തിലകന്‍ പറഞ്ഞു. വിവാദ വിഷയങ്ങളെക്കുറിച്ച് ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു. സുകുമാര്‍ അഴീക്കോടിന്റെ ‘നട്ടെല്ല് എന്ന ഗുണം’, ‘കളിക്കളങ്ങളില്‍ നിന്ന്’ എന്നീ പുസ്തകങ്ങള്‍ തിലകന് സമ്മാനിച്ചു.