Categories

തിരുവനന്തപുരത്ത് നേരിയ ഭൂചലനം

thiruvananthapurama-rd

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനമനുഭവപ്പെട്ടു. വൈകുന്നേരം 6.45ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത ഭൂകമ്പമാപിനിയില്‍ 3.4 ആണ് രേഖപ്പെടുത്തിയത്. നേരിയ ചലനമാണുണ്ടായതെങ്കിലും ജനം പരിഭ്രാന്തരായി.

വേളിയിലും വലിയതുറയിലും വീടുകളില്‍ വിള്ളലുണ്ടായി. ഇവിടെ പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് ഓടി. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി അറിവില്ല. വീടുകളില്‍ ഇരുന്നവര്‍ക്കും വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടു.

തിരുവനന്തപുരം നഗരം, കഴക്കൂട്ടം, പുളിയറക്കോണം, പോത്തന്‍കോട്, തിരുവല്ലം, അണ്ടൂര്‍കോണം, കാട്ടായിക്കോണം, ആര്യനാട്, പറണ്ടോട്, മലയന്‍തേരി ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

തുടര്‍ചലനങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.