Categories

തിരച്ചിലിനായി സൈന്യം രംഗത്ത്

indian-air-forceഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിക്കു വേണ്ടി രാത്രിയിലും തിരച്ചില്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. വ്യോമസേനയുടെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന 14 സംഘങ്ങളും 5000 ഓളം സി.ആര്‍.പി.എഫുകാരും വന മേഖലയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തം. ആന്ധ്രയിലെ മുന്ന് ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി പി. ചിദംബരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു.
നേരത്തെ ആറു ജില്ലകളിലായി പത്തു ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈ.എസ്.ആറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വൈ.എസ്.ആറിനു വേണ്ടിയുള്ള തിരച്ചിലിന് ഐ.എസ്.ആര്‍.ഒയുടേയും നാസയുടേയും സഹായം ആന്ധ്ര സര്‍ക്കാര്‍തേടി. നാസയില്‍ നിന്ന് പ്രദേശത്തിന്റെ ചിത്രങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം. റിമോട്ട് സെന്‍സിങ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് വ്യോമസേന തിരച്ചില്‍ നടത്തുക.

റെഡ്ഡി സഞ്ചരിച്ച ഹെലികോപ്ടര്‍ രാവിലെ 8.35നാണ് ഹൈദരബാദിലെ ബേഗംപെട്ട് വിമാനത്താവളത്തില്‍ നിന്ന് ചിറ്റൂരിലേക്ക് പുറപ്പെട്ടത്. ഇവിടെയിറങ്ങി കാര്‍മാര്‍ഗം തിരുപ്പതിയിലേക്ക് പോകാനായിരുന്നു തിരുമാനം. എന്നാല്‍, ഹെലികോപ്റ്റര്‍ കര്‍ണൂല്‍ മേഖലയില്‍ എത്തിയപ്പോള്‍ വിമാനത്താവളവുമായുള്ള റേഡിയോ ബന്ധം വിച്‌ഛേദിക്കപ്പെടുകയായിരുന്നു. പിന്നീട് ഹെലികോപ്റ്ററിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കനത്ത മഴയെതുടര്‍ന്ന് നല്ലമല വനമേഖലയില്‍ കോപ്ടര്‍ അടിയന്തരമായി നിലത്തിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.