Categories

തലസ്ഥാന റോഡ് വികസനം: സര്‍ക്കാറിന് 266.2 കോടിയുടെ അധിക ബാധ്യത

kerala-roads-rwതിരുവനന്തപുരം: തലസ്ഥാന റോഡ് വികസ പദ്ധതി സംസ്ഥാന ഖജനാവിന് 266.2 കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തലസ്ഥാന റോഡ് വികസന പദ്ധതി കരാറില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഒപ്പിട്ടത്. പദ്ധതിയുടെ മൊത്തം ചെലവ് 144 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ കരാര്‍ വ്യവസ്ഥപ്രകാരം 15 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 532.47 കോടി നല്‍കേണ്ടിവരും.

കരാര്‍ നിലവില്‍ വന്നത് 2004-മാര്‍ച്ച് 20-നാണ്. 2004 ജനുവരി 23-ന് ചേര്‍ന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് യോഗത്തില്‍ ആന്വിറ്റിയായി 17.7 കോടി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രതിവര്‍ഷം ഈ തുകയേ നല്‍കേണ്ടി വരൂവെന്നായിരുന്നു കണക്കാക്കിയിരുന്നത്. ബി. ഒ. ടി വ്യവസ്ഥയില്‍ ചെയ്യുന്ന ചില പണികളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ നിരക്ക് ലാഭകരമാണെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടു.

പക്ഷേ വര്‍ഷത്തില്‍ രണ്ടുതവണ 17.7 കോടി രൂപ വീതം നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. 15 വര്‍ഷം ഇങ്ങനെ നല്‍കുമ്പോള്‍ മൊത്തം തുക 532 കോടി കവിയും. ഈ തുക യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടതിന്റെ ഇരട്ടിയോളം വരുമെന്നാണ് ഡെപ്യൂട്ടി എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം കരാര്‍ തുകയുടെ ഏതാണ്ട് 25 ശതമാനമാണ് ഇതു പ്രകാരം ഓരോ വര്‍ഷവും കമ്പനിക്കു നല്‍കേണ്ടിവരിക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.