doctorsആലപ്പു­ഴ: സമ­രം ന­ട­ത്തു­ന്ന കെ ജി എം സി ടി എ ഭാ­ര­വാ­ഹി­ക­ളു­മായി മന്ത്രി പി കെ ശ്രീമ­തി ന­ടത്തി­യ ചര്‍­ച്ച പ­രാ­ജ­യ­പ്പെ­ട്ടു. ചര്‍­ച്ച പ­രാ­ജ­യ­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തില്‍ സമ­രം തു­ട­രു­മെന്ന് കെ ജി എം സി ടി എയും ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു മന്ത്രി പി. കെ. ശ്രീ­മ­തിയും അറിയി­ച്ചു.

സം­ഘ­ട­ന­യുടെ ആവശ്യ­ങ്ങള്‍ എ­ങ്ങിനെ പരിഹരിക്കാമെന്ന് ആലോചിച്ചു­വ­രി­ക­യാണ്. ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ധനമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പ്രഖ്യാപിക്കാനാ­കില്ല. സാമ്പത്തിക ആനുകൂല്യങ്ങള്‍ നവംബര്‍ 10നുശേഷം പ്രഖ്യാപിക്കും. ഭൂരിപക്ഷം ഡോക്ടര്‍മാരും സമരത്തില്‍നിന്നു പിന്മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ പ്രാക്ടീസ് നിരോധനം പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായി പ്രതികരിക്കാന്‍ മന്ത്രി തയാറാകാത്തതോടെയാണു സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍ ചേരുന്ന അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി യോഗം ഭാവി പരിപാടികള്‍ തീരുമാനിക്കും.