കോഴിക്കോട്: കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസ് വളപ്പിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ കല്ലേറുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്നീട് കസബ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. സംഘര്‍ഷത്തില്‍ അമൃത ടിവി ക്യാമറാമാന്‍ ബിജു മുരളീധരനും സൂര്യാ ടിവി ക്യാമറാമാന്‍ അനീഷിനും പരിക്കേറ്റു.