Administrator
Administrator
ഡിസ്‌കവറി വിക്ഷേപിച്ചു
Administrator
Saturday 29th August 2009 11:05am

discovery-rwവാഷിംഗ്ടണ്‍: : രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 13 ദിവസത്തെ ദൗത്യവുമായി ബഹിരാകാശ വാഹനം ഡിസ്‌കവറി യാത്രതിരിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിക്ഷേപണം പല തവണ മുടങ്ങിയ ഡിസ്‌കവറി അമേരിക്കാന്‍ സമയം രാത്രി 11.59 നാണ് ഫ്‌ലോറിഡയില്‍ നിന്ന് വിക്ഷേപിച്ചത്.മോശം കാലാവസ്ഥയുടെ കൂടെ ഇന്ധന വാല്‍വിലെ തകരാറും ഡിസ്‌കവറിയുടെ യാത്ര മാറ്റിവെക്കുന്നതിന് കാരണമായിരുന്നു.ഇന്ധന വാല്‍വ് അടയാതിരുന്നതായി സിഗ്നല്‍ കാണിച്ചത് സെന്‍സറുകളിലെ തകരാറാണെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയതോടെയാണ് യാത്ര്ക്ക് അനുമതിയായത്.

കമാന്‍ഡര്‍ റിക് സറ്റര്‍കോവിന്റെ നേതൃത്വത്തില്‍ ഏഴ് യാത്രക്കാരാണ് ഡിസ്‌കവറിയില്‍ ഇത്തവണത്തെ ദൗത്യത്തിലുള്ളത്. ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ള ടിം കോപ്രക്ക് പകരം ഡിസ്‌കവറിയിലെ യാത്രികന്‍ നിക്കോള്‍ സ്‌റ്റോട്ട് ബഹിരാകാശ നിലയത്തില്‍ 3 മാസം താമസിക്കും. നാസയുടെ അഞ്ച് മില്ല്യണ്‍ ഡോളറിന്റെ ട്രഡ്മിലും ശാസ്ത്ര ഉപകരണങ്ങളും ഗവേഷണ സാംപിളുകള്‍ സൂക്ഷിക്കുന്നതിന് ഫ്രീസറും ബഹിരാകാശ നിലയത്തിലെത്തിക്കുകയാണ് ഡിസ്‌കവറിയുടെ ഇത്തവണത്തെ യാത്രയുടെ പ്രാഥമിക ലക്ഷ്യം.മൂന്ന് ബഹിരാകാശ നടത്തത്തിലൂടെ നിലയത്തില്‍ പുതിയ ഫീസര്‍ ഉറപ്പിക്കനാവും.

Advertisement