Categories

ടോഗോ ഫുഡ്‌ബോള്‍ ടീമിന് നേരെ ആക്രമണം/watch video

togoലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ ദേശീയ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് നേരെ ആക്രമണം. താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ്സിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. മൂന്നു താരങ്ങള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അങ്കോളന്‍ റിബലുകളെന്ന് സംശയിക്കുന്നവരാണ് ആക്രമണം നടത്തിയത്. ടീമംഗങ്ങളില്‍ മൂന്നു പേര്‍ക്കും അസിസ്റ്റന്റ് കോച്ച്, ടീം ഡോക്ടര്‍, ഇവരോടൊപ്പം ബസ്സിലുണ്ടായിരുന്ന ഒരു ജേര്‍ണലിസ്റ്റിനുമാണ് വെടിയേറ്റത്. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു. ഗോള്‍ കീപ്പര്‍ കോജോവി ഒബിലലെ, ഡിഫന്റര്‍ സെര്‍ജെ അകാക്‌പോ എന്നിവര്‍ക്കാണ് വെടിയേറ്റത്.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പങ്കെടുക്കാനായി അങ്കോളയിലേക്കുള്ള യാത്രാമധ്യേ അങ്കോള-കോങ്കോ അതിര്‍ത്തിയില്‍ കബിന്ധയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.