കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. തലശ്ശേരി പോലീസാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.ഏതൊക്കെ തരത്തിലുള്ള ആയുധങ്ങളാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കൊലയാളികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍ണ്ണായക തെളിവാകും.

കൊൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ജയിലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന ചിലര്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങയവരാണെന്ന സംശയമാണ് അന്വേഷണം ജയിലിലേക്ക് നീങ്ങുന്നത്. ഒരു മാസത്തിനിടെ പരോളില്‍ ഇറങ്ങിയ പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ജയിലില്‍ എത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലയിലെ ജയിലുകളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

 

 

 

Malayalam News

Kerala News in English