Categories

ഞാനൊരു കുടുംബനാഥനായി: സഞ്ജയ് ദത്ത്

ഗുര്‍ഗൗണ്‍: നശിച്ച ഭൂതകാലത്തിനു വിട, ഇനി കുടുംബകാര്യം നോക്കി ഒന്ന് സ്വസ്ഥമാവണം. ബോളിവൂഡ് ആക്ഷന്‍ ഹീറോ സഞ്ജയ് ദത്തിന്റേതാണീ വാക്കുകള്‍.
ഭാര്യ മാന്യതയോടൊപ്പം കുടുംബകാര്യങ്ങളൊക്കെ നോക്കി കുഴപ്പമൊന്നുമുണ്ടാക്കാതെ നീങ്ങുകയാണ് കക്ഷിയിപ്പോള്‍. സ്വസ്ഥം ഗൃഹഭരണം!

സഞ്ജയുടെ മൂന്നാം ഭാര്യയാണ് മാന്യത. ആദ്യഭാര്യ നടി റിച്ച ശര്‍മ്മ ബ്രയിന്‍ ട്യൂമറായി ന്യൂയോര്‍ക്കില്‍ മരിച്ചു. അതിനുശേഷം മോഡല്‍ രേഖ പിള്ളയെ വിവാഹം കഴിച്ചു. എന്നാല്‍ 2005 രേഖയുമായി പിരിഞ്ഞ ദത്തിന്റെ ജീവിതത്തിലേക്ക് മാന്യത വന്നത് 2008ലാണ്.

മയക്കുമരുന്ന് കവര്‍ന്നെടുത്ത കാലങ്ങള്‍ക്ക് വിട, ആയുധക്കേസ് നല്‍കിയ ജയില്‍ ദിനങ്ങള്‍ക്കും വിട, ഇനി ഭാര്യയോടൊപ്പം സിനിമയൊക്കെകണ്ട് ഉത്തരവാദിത്തമുള്ളവനായി കുറച്ചുകാലം കൂടി ജീവിക്കണം. അതാണ് ഇപ്പൊഴത്തെ മോഹം.

ദത്ത് പറഞ്ഞതുപോലെ മനുഷ്യനെ നന്നാക്കാന്‍ ജീവിതത്തിലെ ഉയര്‍ച്ചക്കും താഴ്ചക്കും ഒന്നും കഴിയില്ല. അതിന് കാലം തന്നെ വിചാരിക്കണം.
ദത്തിന്റെ കാര്യത്തിലാണെങ്കില്‍ കാലം ഉത്തരവാദിത്തം എല്പിച്ചത് മാന്യതെയെയാണ്. രണ്ടുപേരുമിപ്പോള്‍ കുടുംബത്തിലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്, തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന ഇരട്ടകുഞ്ഞുങ്ങളെ.

51 കാരനായ സഞ്ജയ് 1981ല്‍ ‘റോക്കി’ എന്ന ചിത്രത്തിലൂടെയാണ് ബോളിവൂഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘വാസ്തവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 99ല്‍ ഫിലിം ഫെയര്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും ലഭിച്ചു.
സീരിയസ്, ആക്ഷന്‍ വേഷങ്ങള്‍ക്കൊപ്പം കോമഡിയും തനിക്കുവഴങ്ങുമെന്ന് ‘മൂന്നാഭായ് എം.ബി.ബി.എസ്’, ‘ലാഗാ രഹോ മുബൈ’, ‘ആള്‍ ദ ബെസ്റ്റ്’ എന്നീ ചിത്രങ്ങളില്‍ ദത്ത് തെളിയിച്ചതാണ്.

ജീവിതത്തില്‍ നല്ലൊരു തിരിച്ചുവരവിന് തീരുമാനിച്ച സഞ്ജയ് ആക്ഷനിലും തിരിച്ചുവരികയാണ്. മണിശങ്കറിന്റെ ‘നോക്കൗട്ട’ എന്ന ചിത്രത്തിലൂടെ. ചിത്രം വെളളിയാഴ്ച റീലീസ് ചെയ്യും. ബാക്കി ഇനി കാത്തിരുന്നു കാണാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ