jwellery-cltകോഴിക്കോട്: നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ആലുക്കാസ് ജ്വല്ലറി കവര്‍ച്ച ചെയ്യുന്നതിനായി തുരങ്കം നിര്‍മ്മിച്ചത് കണ്ടെത്തി. ജ്വല്ലറിക്ക് മുന്നിലുള്ള ഓവുചാലില്‍ നിന്നാണ് തുരങ്കം നിര്‍മ്മിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ഇത് കണ്ടെത്തിയത്.

സ്ലാബിട്ട് അടച്ചിരുന്ന ഓവുചാലില്‍ നിന്ന് ജ്വല്ലറിയുടെ പ്രധാനപ്രവേശന കവാടത്തിന് അടിവശത്തുകൂടിയാണ് തുരങ്കം നിര്‍മ്മിച്ചത്. തുരങ്കത്തിന് ഏഴു മീറ്ററോളം നീളം വരും. ഓവുചാല്‍ അടഞ്ഞതിനെത്തുടര്‍ന്ന് സ്ലാബ് നീക്കി തടസ്സം മാറ്റുന്നതിനിടെ നഗരസഭാജീവനക്കാരാണ് തുരങ്കം കണ്ടെത്തിയത്.

Subscribe Us:

ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്ന സെയ്ഫ് ഭൂമിക്കടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ലക്ഷ്യമാക്കിയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.