മുംബൈ; ജൈതാപൂരില്‍ ആണവ നിലയം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യാത്രക്ക് പോലീസ് അനുമതി നിഷേധിച്ചു. നിലവിലെ സ്ഥിതി കണക്കിലെടുത്താണ് മഹാരാഷ്ട്ര പോലീസ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച മുതലാണ് യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. മറ്റൊരു ആണവനിലയമാ താരാപൂരില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. അതിനിടെ യാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

Subscribe Us:

രത്‌നഗിരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് നിര്‍ദ്ദേശം ലംഘിച്ച് പ്രകടനത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്ദന ശിവ, പ്രഫുല്‍ ബിദ്വായ്,വിഷ്ണു ഭഗത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.