Categories

ജെറ്റ് എയര്‍ലൈന്‍സ്: മാനേജ്‌മെന്റും പൈലറ്റുമാരും ചര്‍ച്ച തുടങ്ങി

jet-strick

മുംബൈ: ജെറ്റ് എയര്‍ലൈന്‍സ് പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി ജെറ്റ് മാനേജ്‌മെന്റും പൈലറ്റുമാരും ഡല്‍ഹി ചീഫ് ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടങ്ങി. ധാരണാപത്രത്തെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. എന്നാല്‍ ഇത് ഇരു വിഭാഗത്തിനും സ്വീകാര്യമാണോയെന്ന് വ്യക്തമായിട്ടില്ല. പിരിച്ച് വിട്ട പൈലറ്റുമാരെ തിരിച്ചെടുക്കണമെന്ന് ധാരണയില്‍ വ്യവസ്ഥയുണ്ടെന്നറിയുന്നു.

എന്നാല്‍ പൈലറ്റുമാരുടെ തൊഴിലാളി സംഘടനയായ ഏവിയേഷന്‍ ഗില്‍ഡിനെ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുമോയെന്ന് വ്യക്തമായിട്ടില്ല. ഏവിയേഷന്‍ ഗില്‍ഡ് രൂപീകരണത്തിന് മുന്‍കയ്യെടുത്ത രണ്ട് പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ കൂട്ട അവധിയെടുത്തത്.

അതേസമയം പൈലറ്റുമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ വിമാനയാത്രക്കാരുടെ ദുരിതം രൂക്ഷമായി. ഇന്ന് 150 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതില്‍ 15 എണ്ണം രാജ്യാന്തര സര്‍വീസുകളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.