Categories

ജി പ്രകാശ് സര്‍ക്കാരിനു വേണ്ടി ഹാജരാകും

snc_lavalin-rwകൊച്ചി: എ­സ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായി ജി പ്രകാശിനെ നിയമിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ് ജനറലാണ് ഉത്തവ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ നിയമന ഉത്തരവ് ജി പ്രകാശിന് കൈമാ­റി. കേസില്‍പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവര്‍­ത്തി­ക്കാ­നാ­ണ് സാ­ധ്യത.

അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി കേസ് പ്രാരംഭവാദത്തിനു പരിഗണിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായേക്കും. മുതിര്‍ന്ന അഭിഭാഷകരായ സോളി സൊറാബ്ജി, എന്‍ നാഗേശ്വരറാവു തുടങ്ങിയവരില്‍ ആരെങ്കിലുമാവും സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരാകുകയെന്നും സൂചന­യു­ണ്ട്.

കഴിഞ്ഞയാഴ്ച ഇടമലയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനു­വേണ്ടി ഹാജരാകാത്തതിനാല്‍ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം ജി പ്ര­കാ­ശി­നെ മാ­റ്റി­യി­രു­ന്നു. പിണറായി പക്ഷത്തോട് അടുപ്പമുള്ള മൂന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരില്‍ ഒരാളാണ് ജി.പ്ര­കാശ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.