Administrator
Administrator
ജി­ന്ന­ ബി.ജെ.പിയെ വേ­ട്ട­യാ­ടുന്നു
Administrator
Tuesday 25th August 2009 12:47pm

പാര്‍­ട്ടി­യില്‍ ഇ­ര­ട്ട പ്ര­തിസന്ധി

­

advani-durga-rw

ജസ്വന്ത് സി­ങ്ങ് തുറ­ന്ന് വി­ട്ട ജി­ന്ന ഭൂ­തം ബി.ജെ.പി­യെ­ന്ന രാ­ഷ്ട്രീ­യ പ്ര­സ്ഥാന­ത്തെ അ­ടി­മു­ടി പി­ടി­ച്ചു­ല­ച്ചു­ലക്കുക­യാ­ണ്. ലോ­ക്‌­സ­ഭാ തി­ര­ഞ്ഞെ­ടു­പ്പ് പ­രാജ­യം ചര്‍­ച്ച ചെ­യ്യാന്‍ ഷിം­ല­യില്‍ ചേര്‍­ന്ന ചി­ന്തന്‍ ബൈഠ­കി­ന് ശേ­ഷം പാര്‍­ട്ടി അ­തി­ന്റെ ഏ­റ്റവും വലി­യ രാ­ഷ്ട്രീ­യ പ്ര­തി­സ­ന്ധി­യി­ലേ­ക്ക് കൂ­പ്പു കു­ത്തി­ക്കൊ­ണ്ടി­രി­ക്കു­യാ­ണി­പ്പോള്‍. പ്രത്യ­യ ശാ­സ്­ത്ര­പ­ര­മായും പ്രാ­യോ­ഗി­ക­മാ­യു­മു­ള്ള ഇ­ര­ട്ട പ്ര­തി­സ­ന്ധി­യാ­ണ് പാര്‍­ട്ടി അ­ഭി­മു­ഖീ­ക­രി­ക്കു­ന്നത്. ത­ങ്ങ­ളു­ടെ വി­ധി ത­ങ്ങള്‍ ത­ന്നെ നി­ശ്ച­യി­ച്ചു­കൊ­ള്ളു­മെ­ന്ന നി­ല­യി­ലാ­ണ് ബി.ജെ.പി­യില്‍ കാ­ര്യ­ങ്ങള്‍ ന­ട­ക്കു­ന്നത്.

മ­ത­തീ­വ്ര­വാ­ദവും വര്‍­ഗീ­യ­തയും രാ­ഷ്ട്രീ­യ ലാ­ഭ­ത്തി­ന് എ­ടു­ത്തു­പ­യോ­ഗി­ച്ച ഒ­രു പാര്‍­ട്ടി­യില്‍ അ­നി­വാ­ര്യ­മാ­യി ന­ട­ക്കേ­ണ്ട ആ­ഭ്യ­ന്ത­ര സം­ഘ­ട്ട­ന­ങ്ങ­ളാ­ണ് ഇ­പ്പോള്‍ ന­ട­ക്കു­ന്ന­തെ­ന്നാ­ണ് രാ­ഷ്ട്രീ­യ നി­രീ­ക്ഷ­കര്‍ വി­ല­യി­രു­ത്തു­ന്ന­ത്. നേ­താ­ക്ക­ളു­ടെ വി­ഴു­പ്പ­ല­ക്കലും പാ­ര­വെപ്പും മൂ­ല്യ­ച്യു­തി­യും നേര­ത്തെ ത­ന്നെ ബി.ജെ.പി­യില്‍ കൊ­ടി­കു­ത്തി വാ­ഴു­ന്നുണ്ട്. എ­ന്നാല്‍ ജ­സ്വ­ന്ത് ജിന്ന­യെ മ­ഹ­ത്വവ­ത്­ക­രി­ച്ച പു­സ്­ത­ക­മെ­ഴുതു­ക വ­ഴി അ­തി­ന് ഇ­പ്പോള്‍ പ്ര­ത്യ­യ­ശാ­സ്­ത്ര മു­ഖം കൈ­വ­ന്നി­രി­ക്ക­യാ­ണ്.

പു­സ്­ത­ക­ത്തി­ന്റെ പേ­രി­ലാ­ണ് ജ­സ്വ­ന്തി­നെ പു­റ­ത്താ­ക്കി­യ­തെ­ങ്കിലും അ­തി­ന്റെ പ്ര­തി­ഫ­ല­ന­മെ­ന്നോണം പാര്‍­ട്ടി­യില്‍ ഉ­രു­ത്തി­രി­യുന്ന­ത് നേ­ര­ത്തെ­യു­ള്ള ഗ്രൂ­പ്പ് പോ­രി­ന്റെ തു­ടര്‍­ച്ച­യാണ്. ജ­സ്വ­ന്തി­നെ പു­റ­ത്താ­ക്കി മു­ഖം ര­ക്ഷി­ക്കാന്‍ ബി.ജെ.പി ന­ടത്തി­യ ശ്ര­മം അവ­രെ കൂ­ടു­തല്‍ പ്ര­തി­സ­ന്ധി­യി­ലേ­ക്ക് ത­ള്ളി­വി­ട്ടു. പാര്‍­ട്ടി­യി­ലെ അ­ഭ്യ­ന്ത­ര ര­ഹ­സ്യങ്ങള്‍ ഓ­രോ­ന്നാ­യി ജ­സ്വ­ന്ത് വെ­ളി­പ്പെ­ടു­ത്തു­ന്നു. അ­തില്‍ ഏ­റ്റവും പ്ര­ധാ­ന­പ്പെട്ട­ത് കാ­ണ്ഡ­ഹാ­ര്‍ വിമാ­ന റാഞ്ചല്‍, ഗു­ജ­റാ­ത്ത് ക­ലാ­പം എ­ന്നീ സം­ഭ­വ­ങ്ങ­ളി­ലെ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളാ­ണ്. വി­മാ­ന­റാ­ഞ്ച­ല്‍ സം­ഭ­വ­വു­മായി ബ­ന്ധ­പ്പെ­ട്ട് ബ­ന്ധിക­ളെ മോ­ചി­പ്പി­ക്കു­ന്ന­തി­നാ­യി മൂ­ന്ന് ഭീ­ക­ര­വാ­ദി­ക­ളു­മാ­യി താന്‍ കാ­ണ്ഡ­ഹാ­റി­ലേക്ക് പോയ­ത് അ­ദ്വാ­നി അ­റി­ഞ്ഞി­ല്ലെ­ന്ന് പ­റഞ്ഞ­ത് ക­ള്ള­മാ­യി­രു­ന്നു­വെ­ന്നാ­ണ് ജ­സ്വ­ന്ത് പ­റ­ഞ്ഞത്. അന്ന­ത്തെ വി­ദേ­ശ­കാ­ര്യ­മ­ന്ത്രി അ­ക്കാലത്തെ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്കെ­തി­രെ­യാ­ണ് ആ­രോ­പ­ണ­മു­ന്ന­യി­ച്ച­തെ­ന്ന് സം­ഭ­വ­ത്തി­ന്റെ ഗൗര­വം വര്‍­ധി­പ്പി­ക്കു­ന്നു. ലോ­കം മു­ഴു­വന്‍ ഉ­റ്റു നോക്കി­യ സം­ഭ­വ­ത്തില്‍ അ­ദ്വാ­നി ഇ­ത്രയും നാള്‍ ക­ള്ളം പ­റ­യു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് ജ­സ്വ­ന്ത് വ്യ­ക്ത­മാ­ക്കി­യത്. ഇ­തെ­ക്കു­റിച്ച് പാര്‍­ട്ടി­ക്ക­കത്തും പു­റ­ത്തും ചോ­ദ്യ­ങ്ങ­ളു­യ­രും. ജ­സ്വ­ന്തി­ന്റെ വെ­ളി­പ്പെ­ടു­ത്തല്‍ നി­ഷേ­ധി­ച്ച­കൊ­ണ്ട് ഇ­തുവ­രെ പ്ര­സ്­താ­വ­ന­യി­റ­ക്കാന്‍ പോലും ബി.ജെ.പി­ക്ക് ക­ഴി­ഞ്ഞി­ട്ടില്ല. അ­ദ്വാ­നി രാ­ജ്യ­ത്തോ­ട് മാ­പ്പ് പ­റ­യ­ണ­മെ­ന്ന് കോണ്‍­ഗ്ര­സ് ആ­വ­ശ്യ­പ്പെ­ട്ട് ക­ഴി­ഞ്ഞു.

ജ­സ്വ­ന്തിന്റെ വെ­ളി­പ്പെ­ടു­ത്ത­ലു­കള്‍ ബി.ജെ.പിയു­ട അ­ഭ്യ­ന്ത­ര കാ­ര്യ­മെ­ന്ന­തി­ലുപ­രി രാ­ഷ്ട്രം ബി.ജെ.പി നേ­തൃ­ത്വ­ത്തോടും പ്ര­ത്യേ­കി­ച്ച അ­ദ്വാനി­യോടും ചില ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കേ­ണ്ട സാ­ഹ­ച­ര്യ­മു­ണ്ടാ­ക്കി­യി­രി­ക്കു­ക­യാണ്.ഗു­ജ­റാ­ത്ത് കലാ­പ സ­മയ­ത്ത് അന്ന­ത്തെ പ്ര­ധാ­ന­മ­ന്ത്രാ­യി­യ­രു­ന്ന അ­ടല്‍ ബി­ഹാ­രി വാ­ജ്‌­പേ­യി രാ­ജി­ക്കൊ­രു­ങ്ങ­യെന്നും മോ­ഡി­ക്കെ­തി­രെ ന­ട­പ­ടി­ക്ക് നീ­ക്കം ന­ട­ത്തി­യെ­ന്നു­ം ജ­സ്വ­ന്ത് വെ­ളി­പ്പെ­ടുത്തി. ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ ഗു­ജ­റാ­ത്തില്‍ ന­ട­ന്ന ക­ലാ­പ­ത്തി­നെ­തി­രെ ബി.ജെ.പി­യില്‍ ത­ന്നെ അ­ഭി­പ്രാ­യ­വ­ത്യാ­സ­മു­ണ്ടാ­യി­രു­ന്നു­വെ­ന്ന് പ­റ­യു­ന്ന­തി­ലുപ­രി പാര്‍­ട്ടി­യില്‍ ദൂ­ര­വ്യാ­പ­കമാ­യ പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കാന്‍ ക­ഴി­യു­ന്ന­താ­ണ് ഈ വെ­ളി­പ്പെ­ടു­ത്തല്‍.

ജ­സ്വ­ന്ത് സി­ങി­ന് പുറ­മെ പാര്‍­ട്ടി­യി­ലെ ഉ­ന്ന­ത നേ­താ­ക്കള്‍ പ­ലരും നേ­തൃ­ത്വ­ത്തി­നെ­തി­രെ രംഗ­ത്ത് വ­രു­ന്ന­താ­ണ് കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നത്. മുന്‍ ബി.ജെ.പി നേ­താവും പാര്‍­ട്ടി­യു­ടെ താ­ത്വി­കാ­ചാ­ര്യ­നു­മാ­യി­രു­ന്നു ഗോ­വി­ന്ദാ­ചാ­ര്യ നേ­തൃ­ത്വ­ത്തി­ന്റെ തീ­രു­മാ­ന­ത്തി­നെ­തി­രെ വി­മര്‍­ശ­ന­വു­മാ­യി രംഗ­ത്ത് വ­ന്നു. ജ­സ്വ­ന്തി­നെ പു­റ­ത്താക്കി­യ രീ­തി ഒ­രു രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക്ക് യോ­ജി­ച്ച­ത­ല്ലെ­ന്നാ­ണ് അ­ദ്ദേ­ഹം പ­റ­ഞ്ഞ­ത്. അ­രുണ്‍­ഷൂ­രി­യും നേ­തൃ­ത്വ­ത്തി­നെ­തി­രെ രം­ഗ­ത്തെ­ത്തി­യി­ട്ടു­ണ്ട്. ജിന്ന­യെ അ­നു­കൂ­ലി­ച്ച് ആര്‍.എ­സ്.എ­സ് മുന്‍ മേ­ധാ­വി സു­ദര്‍­ശന്‍ രം­ഗ­ത്തെ­ത്തി­യ­താ­ണ് ഏ­റ്റവും പു­തി­യതും അ­ത്ഭു­ത­ക­ര­മാ­യ സം­ഭവം. ഇ­ത്രയും കാ­ലം ജി­ന്ന, പാ­ക്­സ്ഥാന്‍ വി­രോ­ധ­ത്തി­ന്റെ പേ­രില്‍ ഊര്‍­ജ്ജം സം­ഭ­രി­ച്ച ആര്‍.എ­സ്.എ­സ് ത­ന്നെ ഒ­ടു­വില്‍ തി­രു­ത്തുന്ന­ത് അ­മ്പ­ര­പ്പു­ള­വാ­ക്കു­ന്ന­താണ്. ജി­ന്ന, വി­ഭജ­നം തു­ടങ്ങി­യ വി­ഷ­യ­ങ്ങ­ളില്‍ പാര്‍­ട്ടി­യു­ടെ നേ­ര­ത്തെ­യു­ള്ള നി­ല­പാ­ടു­കള്‍ പു­ന­പരി­ശോ­ധി­ക്കേ­ണ്ട സ­മ­യ­മാ­യെ­ന്നാ­ണ് പുതി­യ സം­ഭ­വ­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്ന­ത്.

ഇ­തി­ന് പുറ­മെ ലോ­കസ­ഭാ തി­ര­ഞ്ഞെ­ടു­പ്പി­ലെ തോല്‍­വി­യു­മാ­യി പാര്‍­ട്ടി­യില്‍ ഉ­ട­ലെ­ടു­ത്ത പ്ര­ശ്‌­ന­ങ്ങള്‍ കെ­ട്ട­ട­ങ്ങി­യി­ട്ടില്ല. വി­മര്‍­ശ­ന­ത്തി­ന് ത­ക്കം പാര്‍­ത്തി­രി­ക്കു­ക­യാ­ണ് പ­ല നേ­താ­ക്ക­ളും. അ­രുണ്‍­ഷൂ­രി പ­റഞ്ഞ പോ­ലെ കെ­ട്ട­ഴി­ഞ്ഞ പ­ട്ട­മെ­ന്ന വി­ശേ­ഷ­ണ­മാ­ണ് പാര്‍­ട്ടി­ക്കി­പ്പോള്‍ ഏ­റ്റവും ചേ­രുക.

Advertisement