Categories

ജസ്വന്തിന്റെ പുറത്താക്കലിനെ വിമര്‍ശിച്ച് മനേകാ ഗാന്ധിയും

maneka_gandhi-rwബുധൗന്‍(ഉത്തര്‍പ്രദേശ്): ജസ്വന്ത് സിങിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ രീതിയെ വിമര്‍ശിച്ച് പാര്‍ട്ടി എം പി മനേകാ ഗാന്ധിയും രംഗത്ത്. മുഹമ്മദലി ജിന്നയെക്കുറിച്ചുള്ള പുസ്തകം വായിച്ച് നോക്കിയ ശേഷം ജസ്വന്തിനെതിരെ നടപടിയെടുക്കുന്നതായിരുന്നു ശരിയായ രീയിതെന്ന് മനേക വ്യക്തമാക്കി. ജസ്വന്തിനെ പുറത്താക്കാന്‍ ബി.ജെ.പിക്ക് കഴിയും എന്നാല്‍ അതിന് കുറച്ചുകൂടി നല്ല വഴി തിരഞ്ഞെടുക്കാമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ഒനാല ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചരണത്തിനെത്തിയതായിരുന്നു അവര്‍. പാര്‍ട്ടി നടപടിക്കെതിരെ നേരത്തെ യശ്വന്ത് സിന്‍ഹയും അരുണ്‍ ശൂരിയും രംഗത്ത് വന്നിരുന്നു.


Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.