Administrator
Administrator
ജസ്വന്തിനെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കണമെന്ന്
Administrator
Monday 31st August 2009 2:40pm

jaswant-singh-rwന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത് സിങ്ങിനെ പാര്‍ലമെന്റിന്റെ അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി) അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി സ്പീക്കര്‍ മീരാ കുമാറിനെ സന്ദര്‍ശിച്ച് ആവശ്യമുന്നയിച്ചു.

ബി.ജെ.പി നേതാവ് എന്ന നിലയിലാണ് ജസ്വന്തിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നും അദ്ദേഹം പാര്‍ട്ടിക്ക് പുറത്തായതിനാല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് അദ്വാനി സ്പീക്കറോട് ആവശ്യപ്പെട്ടത്.

ജസ്വന്ത് സിങ് അധ്യക്ഷസ്ഥാനം രാജിവ്ക്കണമെന്ന് ബി.ജെ.പി ലോക്‌സഭാ ഉപനേതാവ് സുഷമ സ്വരാജ് നേരെത്തെ ആവശ്യപ്പെട്ടിരുന്നു. സുഷുമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍ ജസ്വന്ത് സിങ്ങിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തിയിരുന്നു.പി.എസി അധ്യക്ഷസ്ഥാനം രാജിവക്കില്ലെന്ന് ജസ്വന്ത് പ്രഖ്യാപിച്ചിരുന്നു.നിയമം അനുസരിച്ച് പി.എസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറണമെങ്കില്‍ സ്വയം രാജിവയ്ക്കുകയോ ലോക്‌സഭാ സ്പീക്കര്‍ നടപടിയെടുക്കുകയോ വേണം. ബി.ജെ.പിയില്‍ നിന്നു പുറത്താക്കപ്പെട്ടു എന്ന കാരണത്താല്‍ ജസ്വന്ത് സിങ്ങിനെ പി.എസി അധ്യക്ഷ സ്ഥാനത്ത് അയോഗ്യനായി കരുതാനാവില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞിരുന്നു.

Advertisement