എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്; ഇനിയുമത് തുടരും; അമ്മയുടെ ആത്മാവ് തമിഴ്‌നാടിനെ രക്ഷിക്കും: പനീര്‍ശെല്‍വം
എഡിറ്റര്‍
Tuesday 14th February 2017 2:03pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ ഭരണമാണ് ഇപ്പോഴും നടക്കുന്നതെന്നും അത് തന്നെ തുടരുമെന്നും ഒ. പനീര്‍ശെല്‍വം. ജയലളിതയുടെ ആത്മാവ് തമിഴ്‌നാടിനെ രക്ഷിക്കുമെന്നും പനീര്‍ശെല്‍വം പറയുന്നു.

മറ്റാരുടേയും പിന്തുണയില്ലാതെ അമ്മയുടെ ഭരണം തുടരും. ജയലളിതയുടെ ഭരണത്തുടര്‍ച്ച എന്നിലൂടെ മാത്രമാണ് തമിഴകത്ത് സംഭവിക്കാന്‍ പോകുന്നത്.

അമ്മയുടെ ആത്മാവ് എന്നോട് മാത്രമാണ് സംസാരിക്കുന്നത്. അമ്മയുടെ ആത്മാവ് പറയുന്നതനുസിരച്ച് മുന്നോട്ട് പോകും. കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറയുന്നതായും ഒ. പനിര്‍ശെല്‍വം വ്യക്തമാക്കി.

ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്നാട് രക്ഷപ്പെട്ടു എന്നായിരുന്നു സുപ്രീം കോടതി വിധിയോടുള്ള പനീര്‍ശെല്‍വത്തിന്റെ ആദ്യപ്രതികരണം.
ശശികല ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദപ്രകടനവും ആരംഭിച്ചിരുന്നു.

തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. മധുപലഹാര വിതരണവും ആട്ടവും പാട്ടവുമൊക്കെയായാണ് പനീര്‍ശെല്‍വം ക്യാമ്പ് വിധി ആഘോഷിക്കുന്നത്.

അമ്മ ഈ കേസില്‍ ഉള്‍പ്പെടാന്‍ കാരണം ശശികലയാണെന്നു പറഞ്ഞുകൊണ്ടാണ് ജയലളിതയ്ക്കു കൂടി എതിരായ ഈ വിധിയുടെ പേരില്‍ നടത്തുന്ന ആഹ്ലാദപ്രകടനത്തെ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ന്യായീകരിക്കുന്നത്. ശശികലയുടെ ധൂര്‍ത്തം ആഢംബര ഭ്രമവുമാണ് അമ്മ ഈ കേസില്‍ ഉള്‍പ്പെടാന്‍ കാരണമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയെ ശിക്ഷിച്ച ബംഗളുരുവിലെ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതിനു പിന്നാലെയാണ് പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ലാദപ്രകടനവുമായി രംഗത്തെത്തിയത്.

Advertisement