Categories

ജയപ്രദ വീണ്ടും മലയാളത്തിലേക്ക്

തിരുവനന്തപുരം: ലോകസഭാ മെംമ്പറും പ്രശസ്ത നടിയുമായ ജയപ്രദ വീണ്ടും മലയാളസിനിമയിലെത്തുന്നു. ബോംബെ മിഠായി  എന്ന ചിത്രത്തിലൂടെയാണ് ജയപ്രദ തിരിച്ചെത്തുന്നത്.
ഇതിനുമുമ്പ് ജയപ്രദ നാല് മലയാളസിനിമകഌല്‍ ആഭിനയിച്ചിട്ടുണ്ട്. ദേവദൂതന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

പഴയകാല ബോളീവുഡ് താരം ഡിമ്പിള്‍ കപാഡിയയും രാജ്യസഭ എം.പിയും സമാജ് വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ അമര്‍ സിംഗിന്റെയും സാന്നിധ്യം കൊണ്ട് റിലീസിന് മുന്‍പ് ശ്രദ്ധനേടിയ ചിത്രമാണ ‘ബോംബെ മിഠായി’. പത്രപ്രവര്‍ത്തകന്‍ കൂടിയായ ഉമര്‍ കരിക്കോടാണ് ചിത്രത്തിന്റെ സംവിധായകന്‍. വിനുമോഹന്‍ ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ കേന്ദകഥാപാത്രങ്ങളാവുന്നു. നീലാംബരിയാണ് നായിക.

പെട്ടെന്ന് പണക്കാരനാകാനുള്ള രണ്ട് ചെറുപ്പക്കാരുടെ നെട്ടോട്ടത്തിനിടയിലെ പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. പണമുണ്ടാക്കാന്‍ പാമ്പിന്‍വിഷം, വെള്ളിമൂങ്ങ, നാഗമാണിക്യം തുടങ്ങിയവ കടത്തുന്നതിന് വരെ ഇവര്‍ തയ്യാറാവുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.