എഡിറ്റര്‍
എഡിറ്റര്‍
ജപ്പാന്‍ താരം കഖാവ മാഞ്ചസ്റ്ററിലേക്ക്
എഡിറ്റര്‍
Saturday 23rd June 2012 10:47am

ലണ്ടന്‍: ജപ്പാന്‍ മിഡ്ഫീല്‍ഡര്‍ ഷിന്‍ജി കഖാവയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിലയ്ക്ക് വാങ്ങി. നാല് വര്‍ഷത്തേക്കാണ് കരാര്‍.

23 കാരനായ കഖാവയുടെ വരവ് യുണൈറ്റഡിന് കൂടുതല്‍ ഉണര്‍വ്വേകുമെന്നാണ് ടീം മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണിന്റെ അഭിപ്രായം. ഫുട്‌ബോളിലെ പുതുമുഖക്കാരില്‍ ഏറെ ശ്രദ്ധേയനാണ് കഖാവ.

യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡര്‍മാരായ ഡാരണ്‍ ഫഌച്ചര്‍ ഉദരസംബന്ധമായ രോഗങ്ങള്‍   കൊണ്ട്‌ വലയുന്നതും ആന്‍ഡേര്‍സണിന് ഫോമിലെത്താന്‍ കഴിയാത്തതുമാണ് കഖാവയ്ക്ക് നറുക്ക് വീഴാന്‍ കാരണം.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ജപ്പാനെ നയിക്കുന്നത് കഖാവയാണ്. കൂടാതെ സൗത്ത് ആഫ്രിക്കയിലും ചൈനയിലും നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണിലും കഖാവ പങ്കെടുക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ എന്‍ട്രിയെ ആവേശത്തോടെയാണ് കാണുന്നതെന്ന് കഖാവ പറഞ്ഞു. മാഞ്ചസ്റ്ററിനെ പോലൊരു ടീമിന്റെ കൂടെ കളിക്കാന്‍ കഴിയുകയെന്നത് മഹാഭാഗ്യമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement