കെയ്‌റോ: രാജ്യത്ത് രാഷ്ട്രീയമാറ്റം വേണമെന്ന ആവശ്യവുമായി ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകള്‍ റാലി നടത്തി. രാജ്യത്ത്് ജനാധിപത്യഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അലക്‌സാണ്ട്രിയയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ റാലി നടത്തിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പിന്തുണച്ചിരുന്ന മുസ്ലിം ബ്രദര്‍ഹുഡും മറ്റ് ഇസ്ലാമിക സംഘടനകളും റാലിയില്‍ പങ്കെടുത്തു.

അതേസമയം ഈജിപ്ഷ്യന്‍ ഭരണകൂടത്തിനെതിരെ അഴിമതി ആരോപണം ഉയരുകയാണ്. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് അധികാരമൊഴിഞ്ഞിരുന്നു. അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പട്ടാള ഭരണകൂടവും പരിഷ്‌കരണത്തിനു വിധേയമാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.