എഡിറ്റര്‍
എഡിറ്റര്‍
ജനറല്‍ മോട്ടോഴ്‌സിന്റെ സെയില്‍ വിപണിയില്‍
എഡിറ്റര്‍
Friday 1st February 2013 4:46pm

ന്യൂദല്‍ഹി: ജനറല്‍ മോട്ടോഴ്‌സിന്റെ സെയില്‍ സെഡാന്‍ മോഡല്‍ വിപണിയില്‍. 4.99 ലക്ഷം മുതല്‍ 7.51 ലക്ഷം വരെയാണ് സെയിലിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Ads By Google

ജനറല്‍ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ജനറല്‍ മോട്ടോഴ്‌സ് എം.ഡി ലോവല്‍ പഡോക് പറഞ്ഞു. ജനറല്‍ മോട്ടോഴ്‌സിന്റെ ചൈനീസ് പാട്‌നറായ സിയാകുമായി ചേര്‍ന്നാണ് സെയില്‍ നിര്‍മിച്ചിരിക്കുന്നത്.

മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടാറ്റാ മോട്ടോര്‍സ് ഇന്‍ഡികോ, എന്നിവയ്ക്കാവും സെയില്‍ വെല്ലുവിളി ഉയര്‍ത്തുക. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ സെയില്‍ എത്തുന്നുണ്ട്.

1.2 ലിറ്റര്‍ എഞ്ചിനാണ് പെട്രോളിനുള്ളത്. ഡീസല്‍ മോഡലിന് 1.3 ലിറ്റര്‍ എഞ്ചിനാണുള്ളത്. 4.99 ലക്ഷം മുതല്‍ 6.41 ലക്ഷം വരെയാണ് പെട്രോള്‍ മോഡലിന്റെ വില.

6.29 മുതല്‍ 7.51 വരെയാണ് ഡീസല്‍ മോഡലിന്റെ വില.

Advertisement