Categories

ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം കൂടിയിട്ടില്ല: ദീപക് കപൂര്‍

deepak-kapoor

ചെന്നൈ: ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടില്ലെന്ന് കരസേനാ മേധാവി ദീപക് കപൂര്‍. ഏതു തരം നുഴഞ്ഞുകയറ്റവും നേരിടാന്‍ സൈന്യം സജ്ജമാണ്. ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ നുഴഞ്ഞുകയറ്റം ഉണ്ടായിരുന്നുവെന്നും ഇതു സംബന്ധിച്ച് ചൈനയിലെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണെന്നുമായിരുന്നു മന്‍മോഹന്‍ പറ#്ഞത്.

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സൈന്യം നിരീക്ഷിച്ചു വരികയാണെന്ന് ദീപക് കപൂര്‍ അറിയിച്ചു. അത്തരത്തിലുള്ള ഏത് ഭീഷണിയും നേരിടാന്‍ സൈന്യത്തെ കൃത്യമായി വിന്യസിച്ചിട്ടുണ്ട്. ശീതകാലം തുടങ്ങുന്നതിനു മുമ്പ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം സ്വഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.