ചേര്‍ത്തല: ചേര്‍ത്തലക്ക് സമീപം പതിനൊന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.കാര്‍ യാത്രക്കാരായ കൊല്ലം സ്വദേശികള്‍ നവാസ്, സജീര്‍, റഫീഖ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴികളെ കയറ്റിപ്പോയ ലോറിയാണ് കാറില്‍ ഇടിച്ചത്.

Subscribe Us: