Categories

ചെക്ക് കേസില്‍ എം.കെ. മുനീറിന് തടവും പിഴയും

m-k-muneer-rwകോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീറിന് തടവും പിഴയും. മാത്യു അലക്‌സ് വെള്ളാപ്പള്ളിയില്‍ നിന്ന്, ഇന്ത്യാവിഷന്‍ ചാനലിനു വേണ്ടി വാങ്ങിയ 25 ലക്ഷം രൂപ തിരികെ നല്‍കാനായി കൊടുത്ത ചെക്ക് മടങ്ങിയ കേസിലാണ് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ കൂടിയായ മുനീറിനെ ഒരു ദിവസത്തെ തടവിനും 25ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇന്ത്യാവിഷന്‍ കമ്പനി സെക്രട്ടറി എസ്. യോഗീന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂക്ക് എന്നിവരെയും മുനീറിനൊപ്പം ശിക്ഷിച്ചിട്ടുണ്ട്. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം.

ചെക്ക് കേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി എം.കെ.മുനീറും മറ്റുള്ളവരും കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകര്‍ മുഖേന ഇവര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.

Comments are closed.