കാമ്പസ് കവിത

ചിലരെ കസേരയില്‍ കയറ്റിയിരുത്തും.
മറ്റുചിലര്‍ അതില്‍ കയറിയിരിക്കും.
അപേക്ഷ കൊടുത്തും,
സ്വാധീനമുപയോഗിച്ചും
കയറിക്കൂടിയവരില്‍ കൊള്ളാവുന്നവരെ
അംഗീകാരത്തിന്റെ മേല്‍കസേരയിലേക്ക്
വല്ലപ്പോഴും ദത്തെടുക്കപ്പെടാറുണ്ട്.
പണ്ടൊക്കെ ഗുരുനാഥരെ
ഇങ്ങനെ ചെയ്യുമായിരുന്നു.
ഇന്നോ?
പലരും സ്വയം അതില്‍ കയറിക്കൂടി
നിലമറന്നഹങ്കരിക്കും.
നീണ്ട അഞ്ചക്കശബളത്തിന്റെ
സുരക്ഷിതത്വം ഛര്‍ദ്ദിക്കും.
ഇല്ലാത്ത അറിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍
ഫയലില്‍ തിരുകി മേനി നടിക്കും.
സെപ്റ്റംബര്‍ 5 സ്വപ്നംകണ്ട്
രാഷ്ട്രീയക്കാരോട് ചിരിക്കും.
കുട്ടികളെ മലം തീറ്റിക്കും.
പ്രബന്ധങ്ങള്‍ കട്ടുതിന്നും.
മാനേജറോട് പിണങ്ങി
ആത്മഹത്യചെയ്യും…
ഹൊ …
എന്തൊരു കരളുറപ്പ്!

Subscribe Us:

സമീര്‍ കാവാഡ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റഷ്യന്‍ ,
ഗവേഷക വിദ്യാര്‍ത്ഥി
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ്