കോഴിക്കോട്: ചന്‍സ് എന്ന പേരില്‍ പ്രശസ്തനായ ചിത്രകാരന്‍ എ. ചന്ദ്രശേഖരന്റെ കോഴിക്കോട് ചെറുവണ്ണൂര്‍ ചാമപ്പറമ്പിലെ വീടിനു നേരെ ആക്രമണം.ഞാഴറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു.

ഇടതുപക്ഷ ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായ ചന്‍സ് 38 വര്‍ഷത്തോളം ദേശാഭിമാനിയില്‍ ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തതിന് ശേഷം ജനശക്തി മാസികയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സി.പി.ഐ.എം കേരളത്തില്‍ നടപ്പിലാക്കുന്ന രാഷ്ട്രീയഫാസിസത്തിന്റെ തെളിവാണ് ഈ ആക്രമണമെന്ന് വീട് സന്ദര്‍ശിച്ച ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനര്‍ എം.ആര്‍. മുരളി പറഞ്ഞു.