Categories

Headlines

ചാല ടാങ്കര്‍ ദുരന്തം: ഐ.ഒ.സി നഷ്ടപരിഹാരം നല്‍കില്ല

gas tanker explosion in Kannur

ന്യൂദല്‍ഹി: കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കില്ല. അപകടത്തെക്കുറിച്ച് അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ഐ.ഒ.സി നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

ചാല ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഐ.ഒ.സിയുടെ മറുപടി.

Ads By Google

അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത് ഐ.ഒ.സി പ്ലാന്റില്‍ നിന്നുള്ള പാചകവാതകമാണെന്ന്ത് ഒഴിച്ചാല്‍ മറ്റു ബാധ്യതകളൊന്നും ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തയാറല്ല.

2005 മുതല്‍ നടന്ന ടാങ്കര്‍ ദുരന്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വിശദാംശങ്ങള്‍ ലഭ്യമല്ല എന്നാണ് ഐ.ഒ.സിയുടെ മറുപടി. ഇതില്‍ നിന്നു തന്നെ ഐ.ഒ.സിയുടെ അനാസ്ഥ വ്യക്തമാണ്.

അപകടത്തില്‍ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലും കോര്‍പറേഷന്‍ ശേഖരിച്ചിട്ടില്ലെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പൊലീസുള്‍പ്പെടെ മറ്റ് ഏതെങ്കിലും ഏജന്‍സികള്‍ ദുരന്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തെ കുറിച്ചും കോര്‍പറേഷനു വിവരങ്ങളില്ല. ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നും കോര്‍പറേഷന്‍ പരിശോധിച്ചിട്ടില്ല.

ദുരന്തത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഐ.ഒ.സി വ്യക്തമാക്കുന്നു. തിരുവോണ തലേന്ന് ഉണ്ടായ ദുരന്തത്തില്‍ 20 പേരായിരുന്നു മരിച്ചത്.

കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ 19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.

കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച ആഗസ്റ്റ് 27ന് രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട