Categories

ചലി­ക്കു­ന്ന പ­ര­സ്യ­ങ്ങ­ളു­മാ­യി അച്ച­ടി മാ­ഗ­സി­നു­കള്‍

etsചലി­ക്കു­ന്ന പ­ര­സ്യ­ങ്ങള്‍­ക്ക് മു­മ്പില്‍ പക­ച്ചു നി­ന്ന അച്ച­ടി മാധ്യ­മ രം­ഗം പുതി­യ പ­രീ­ക്ഷ­ണത്തി­നൊ­രു­ങ്ങുന്നു. പരസ്യ­മില്ലാ­തെ വി­പ­ണി­ക്ക് നി­ല­നില്‍­പ്പില്ല. വ്യ­വസാ­യ വാ­ണി­ജ്യ സ്ഥാ­പ­ന­ങ്ങള്‍ ത­ങ്ങ­ളു­ടെ വ­രു­മാ­നത്തി­ന്റെ വലി­യൊ­രു ഭാ­ഗം പ­ര­സ്യ­ത്തി­നാ­യി മാ­റ്റി വെ­ക്കു­ന്ന­തും ഇ­ത് തി­രി­ച്ച­റി­ഞ്ഞാ­ണ്. അച്ച­ടി പ­ര­സ്യ­ങ്ങ­ളു­ടെ യു­ഗം കട­ന്ന് വീഡിയോ പ­ര­സ്യ­ങ്ങ­ളു­ടെ കാ­ല­ത്താ­ണ് ലോ­ക­മി­ന്നു­ള്ള­ത്. ഇ­ത് തി­രി­ച്ച­റി­ഞ്ഞ ചി­ല മാ­ഗ­സി­നു­കള്‍ ത­ങ്ങ­ളു­ടെ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ വീഡിയോ പ­ര­സ്യ­ങ്ങള്‍ നല്‍­കാന്‍ തീ­രു­മാ­നി­ച്ചി­രി­ക്ക­യാണ്.

ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും പ്രചാരത്തോടെ നഷ്ടമായ, പരസ്യങ്ങളുടെ ആധിപത്യം തിരിച്ചു പിടി­ക്കാ­നാ­ണ് മാ­ഗ­സി­നു­ക­ളു­ടെ തീ­രു­മാനം. അമേരിക്കയില്‍ പുറത്തിറങ്ങുന്ന എന്റര്‍ടെയ്ന്‍മെന്റ് വീക്ക്‌ലി മാഗസിന്റെ സെപ്റ്റംബര്‍ 18 ലക്കത്തില്‍ ആദ്യമായി വിഡിയോ പരസ്യചിത്രം പ്രസിദ്ധീകരിക്കും. തിരഞ്ഞെടുത്ത പരിമിതമായ കോപ്പികളില്‍ മാത്രമായിരിക്കും ആദ്യം വിഡിയോ പരസ്യം പ്രത്യക്ഷപ്പെടുക.

മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ ഭാഗത്തിന്റെ വലുപ്പമുള്ള കനം കുറഞ്ഞ സ്ക്രീനും റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയും ചിപ്പുകളും ഉപയോഗിച്ചാണ് പുതിയ പരീക്ഷണം. ഗ്രീറ്റിങ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ചിപ് സാങ്കേതികതയാണ് ഇതിന് ഉപയോഗിക്കുക. പേജ് മറിയ്ക്കുമ്പോള്‍ വിഡിയോ പ്ര­വര്‍­ത്ത­ന­ക്ഷ­മ­മാകും. 40 മിനിറ്റ് വരെ വിഡിയോ ദൃശ്യങ്ങള്‍ ഈ ചിപ്പില്‍ സൂക്ഷിക്കാനാവും. യു.എസ് ടെലിവിഷന്‍ നെറ്റ് വര്‍ക്കായ സി.ബി.എസില്‍ നിന്നുള്ള ദൃശ്യങ്ങളും ഒ­രു കു­ടി­വെള്ള കമ്പനിയുടെ പരസ്യവുമാകും ആദ്യമാ­യി ഇങ്ങനെ പരീക്ഷിക്കുക.

2.7 മില്ലീമീറ്റര്‍ കനമുള്ള എല്‍.സി.ഡി സാങ്കേതികയാണ് സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. 70 മിനിറ്റു വരെ ചാര്‍ജ് നില്‍ക്കുന്ന റീച്ചാര്‍ജു ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുക. ന്യൂയോര്‍ക്കിലും ലൊസാഞ്ചല്‍സിലുമാണ് പുതിയ പരസ്യ പരീക്ഷണം നടക്കുക. സാധാരണ അച്ചടി പരസ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറെ ചെലവേറിയതാണിതെങ്കിലും ഉല്‍പന്നങ്ങള്‍ക്കു പ്രചാരം നല്‍കുന്നതില്‍ കമ്പനികള്‍ പണം ഒരു പ്രശ്‌നമാക്കാറില്ലെന്നതാണ് മാഗസിനുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

Comments are closed.