മും­ബൈ: 2009ലെ ഗോ­വ സ്‌­ഫോ­ട­ന­ക്കേ­സില്‍ ഹി­ന്ദു സം­ഘ­ട­നയാ­യ സ­നാ­തന്‍ സന്‍­സ്ഥ പ്ര­വര്‍­ത്തക­നെ മ­ഹാ­രാ­ഷ്ട്ര എ ടി എ­സ് അ­റ­സ്റ്റ് ചെ­യ്തു. പ്ര­ശാ­ന്ത് ജു­വെ­ക്ക­റി­നെ­യാണ് ജാല്‍­ഗോണ്‍ ജില്ല­യി­ലെ ബു­സ­വ റെ­യില്‍­വെ സ്‌­റ്റേ­ഷ­നില്‍ വെ­ച്ച് അ­റ­സ്­റ്റ് ചെ­യ്­ത­തെ­ന്ന് എ ടി എ­സ് ത­ല­വന്‍ രാ­കേ­ഷ് മരി­യ വ്യ­ക്ത­മാക്കി.

ക­ഴി­ഞ്ഞ ഒ­ക്ടോ­ബര്‍ 24 മു­തല്‍ ഇ­യാ­ളെ കാ­ണാ­താ­യി­രുന്നു. ഇ­യാ­ളു­ടെ ക­യ്യില്‍ നി­ന്ന് തോക്കും പി­ടി­കൂ­ടി­യി­ട്ടുണ്ട്. സ്‌­ഫോ­ട­ന­ത്തി­ന്റെ ഗൂഢാ­ലോ­ച­ന­യില്‍ ഇ­യാള്‍ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ടെ­ന്ന് എ ടി എ­സ് ത­ല­വന്‍ പ­റ­ഞ്ഞു.

ദീ­പാവ­ലി ത­ലേ­ന്ന് സ്‌­ഫോ­ട­ന­ം ന­ട­ത്താ­നു­ള്ള പ­ദ്ധ­തി­ക്കി­ടെ ബോം­ബു­കള്‍ പൊ­ട്ടി­ത്തെ­റി­ച്ചാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. സം­ഭ­വ­ത്തില്‍ ര­ണ്ട് പേര്‍ കൊല്ല­പ്പെ­ട്ടി­രുന്നു. ദീ­പാ­വ­ലി­ക്ക് ആ­ളു­കള്‍ ത­ടി­ച്ച് കൂ­ടു­ന്നിട­ത്ത് സ്‌­ഫോട­നം നട­ത്തി സാ­മു­ദായി­ക വി­ദ്വേ­ഷ­മു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു ല­ക്ഷ്യ­മെ­ന്ന് ക­ണ്ടെ­ത്തി­യി­രുന്നു.