Categories

Headlines

ഗുണ്ടാ നേതാക്കളില്‍ നിന്ന് തെളിവെടുത്തു

omprakash-rajesh

കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും പോലീസ് കൊച്ചിയില്‍ കൊണ്ടു വന്ന് തെളിവെടുത്തു. ഇന്നലെ വൈകിട്ടാണ് പ്രതികളെ കൊച്ചിയില്‍ കൊണ്ടു വന്നത്. രാത്രി ഇവരെ കൊച്ചി പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ചെറുപ്പം മുതല്‍ തന്നെ ടി.ബി രോഗബാധിതനായ രാജേഷിനെ എക്‌സ്- റേ പരിശോധന നടത്തി. തേവരയിലെ പോളിന്റെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടലിലുമെത്തിച്ചാണ് പ്രതികളില്‍ നിന്ന് പോലീസ് പ്രധാനമായും തെളിവെടുത്തത്. പോളിനും ഡ്രൈവര്‍ ഷിബുവിനുമൊപ്പം പോള്‍ കൊല്ലപ്പെടുന്നതിന് തലേന്ന് ഇവര്‍ ഇവിടങ്ങളിലെത്തിയിരുന്നു.

പോളുമായി തനിക്ക് ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്ലെന്നും നല്ല സുഹൃത്തുക്കളായിരുന്നുവെന്നുമാണ് ഓം പ്രകാശിന്റെ മൊഴി. ഒരു വര്‍ഷം മുന്‍പ് പൂനെയില്‍ താമസിക്കുമ്പോള്‍ ഒരു സുഹൃത്ത് മുഖേനയാണ് പോളിനെ പരിചയപ്പെടുന്നത്. മാസം ഒരു ലക്ഷത്തോളം രൂപ തനിക്ക് വരുമാനമുണ്ട്. പലിശ്ക്ക് പണം കൊടുക്കലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കിക്കൊടുക്കലുമാണ് തന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെന്നും ഓംപ്രകാശ് പോലീസിനോട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.