Administrator
Administrator
ഗുണ്ടാ തലവന്‍മാര്‍ക്ക് ജാമ്യം നിഷേധിച്ചു
Administrator
Saturday 19th September 2009 1:32pm

omprakash-rajesh

ആലപ്പുഴ: പോള്‍ വധ കേസില്‍ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കോടതി ജാമ്യം നിഷേധിച്ചു. കേസന്വേഷണം പ്രഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെക്കൂടി ഇവവര്‍ സ്വാധീനിക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

കേസിന്റെ തുടര്‍നടത്തിപ്പിനെ സ്വാധീനിക്കാന്‍ കെല്‍പുള്ള വ്യക്തികളാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷുമെന്നും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകളാണ് ഇരു ഗുണ്ടാത്തലവന്‍മാര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. എന്നാല്‍ 120 ബി പ്രകാരം ഗൂഢാലോചനയില്‍ പങ്കുചേരല്‍ എന്ന വകുപ്പ് കൂടി ഇവരില്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇവരെ ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ചയാണ് ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

Advertisement