omprakash-rajesh

ആലപ്പുഴ: പോള്‍ വധക്കേസ് പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും നുണപരിശോധനക്ക് വിധേയരാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കി. രാമങ്കരി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പോലീസ് ഇതിനുള്ള ഹരജി നല്‍കിയത്. ഹരജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് എന്നീ നുണപരിശോധനകള്‍ നടത്താനാണ് അനുമതി തേടിയിരിക്കുന്നത്.

Subscribe Us:

പോളുമായി ഒരുമിച്ച് യാത്ര ചെയ്തതല്ലാതെ, കൊലപാതകവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നാണ് ഗുണ്ടാത്തലവന്മാര്‍ മൊഴി നല്‍കിയത്. തങ്ങള്‍ ഇരുവരും പോള്‍ ഓടിച്ചിരുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ യാത്ര ചെയ്തിരുന്നില്ലെന്നും പിന്നാലെയുണ്ടായിരുന്ന പോളിന്റെ െ്രെഡവര്‍ ഷിബു ഓടിച്ചിരുന്ന സേ്കാര്‍പ്പിയോ കാറിലാണ് സഞ്ചരിച്ചിരുന്നതെന്നുമാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, െ്രെഡവര്‍ ഷിബു നല്‍കിയ മൊഴി ഇവരില്‍ ഒരാള്‍ എന്‍ഡവര്‍ കാറിലും മറ്റൊരാള്‍ താന്‍ ഓടിച്ചിരുന്ന സേ്കാര്‍പ്പിയോ കാറിലുമാണ് സഞ്ചരിച്ചിരുന്നതെന്നാണ് പറയുന്നത്.

പോള്‍ വധക്കേസില്‍ ഇപ്പോള്‍ ഓംപ്രകാശും രാജേഷും യഥാക്രമം 14ഉം 15ഉം പ്രതികളാണ്. എന്‍ഡവര്‍ കാര്‍ സംഭവസ്ഥലത്തുനിന്ന് കടത്തിക്കൊണ്ടുപോയി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമേ പോലീസിന് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളൂ.

ചങ്ങനാശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴ മണ്ണഞ്ചേരിക്ക് വിളിച്ചുവരുത്തിയ അബിയുടേയും സഹായി സുള്‍ഫിയുടേയും മൊബൈല്‍ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങി. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഇവര്‍ ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്നു. ഇതു വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കും.