Categories

ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

ഗാസ: ദക്ഷിണ ഗാസാ മേഖലയില്‍ വീണ്ടും ഇസ്രായേലി വ്യോമാക്രമണം. ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ രണ്ട് തവണയായി നടത്തിയ ആക്രമണങ്ങളില്‍ ഒരു തായ്‌ലന്റ് പൗരന്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്കു പരിക്കേറ്റു. റാഫയിലെ വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ആദ്യ ആക്രമണം.

രണ്ടാം ഘട്ട വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ – ഈജിപ്ത് അതിര്‍ത്തിയിലെ ടണലുകള്‍ സേന തകര്‍ത്തു. ഈ ആക്രമണത്തിലാണ് കൂടുതല്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഗാസയുടെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലി സേന ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ അതിര്‍ത്തികള്‍ അടച്ചതോടെ ടണലുകള്‍ വഴിയാണ് ചരക്ക് കൈമാറ്റങ്ങള്‍ നടക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.