Categories

ഗാ­ലെ ടെ­സ്റ്റ്: ഇ­ന്ത്യക്ക് ഫോളോ ഓണ്‍

ഗാലെ: ല­ങ്ക­ക്കെ­തിരാ­യ ആ­ദ്യ­ടെ­സ്­റ്റില്‍ ഇ­ന്ത്യ­ക്ക് ഫോളോ ഓണ്‍. ല­ങ്ക­യു­ടെ ആ­ദ്യ­ഇ­ന്നിം­ഗ്‌­സ് സ്‌­കോ­റാ­യ 520 ന് മ­റു­പ­ടി­യാ­യി ടീം ഇ­ന്ത്യ 276 റണ്‍­സ് മാ­ത്ര­മേ നേ­ടി­യു­ള­ളൂ. വീ­രേ­ന്ദ്ര സെ­വാ­ഗ് (109), യു­വ­രാ­ജ് (52) എ­ന്നിവര്‍ മാ­ത്ര­മാ­ണ് ഇ­ന്ത്യ­ക്കാ­യി മി­ക­ച്ച ബാ­റ്റിം­ഗ് കാ­ഴ്­ച്ച­വെ­ച്ച­ത്. രണ്ടാം ഇ­ന്നിം­ഗ്‌­സ് ആ­രം­ഭി­ച്ച ഇ­ന്ത്യ­ക്ക് 60 റണ്‍­സെ­ടു­ക്കു­ന്ന­തി­നി­ടെ ഗം­ഭീ­റി­നെയും സെ­വാ­ഗി­നെയും ന­ഷ്ട­മാക്കി.

അ­വസാ­ന മല്‍സ­രം ക­ളി­ക്കു­ന്ന സ്­പി­ന്നര്‍ മു­ര­ളീ­ധ­ര­നാ­ണ് ഇ­ന്ത്യ­യെ ത­കര്‍­ത്ത­ത്. 17 ഓ­വ­റില്‍ 63 റണ്‍­സ് വഴ­ങ്ങി മ­ര­ളി 5 വിക്ക­റ്റ് വീ­ഴ്­ത്തി. 800 വി­ക്ക­റ്റെ­ന്ന ല­ക്ഷ്യ­ത്തി­ലേ­ക്ക് മു­ര­ളി­ക്ക് ഇ­നി 3 വി­ക്ക­റ്റ് മാത്രം മതി. ആ­ദ്യ ഇ­ന്നിം­ഗ്‌­സില്‍ മ­ലിം­ഗ ര­ണ്ടു­വി­ക്കറ്റും വെ­ല­ഗേദ­ര, ഹെ­റാ­ത്ത് എ­ന്നിവര്‍ ഓരോ വി­ക്കറ്റും വീ­ഴ്ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.