Categories

ഗള്‍­ഫ് രാ­ജ്യ­ങ്ങ­ളില്‍ ചുട്ടു­പൊ­ള്ളു­ന്ന നോ­മ്പ്

റ­ഷീ­ദ് പു­ന്ന­ശ്ശേരി

ദു­ബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ പൊള്ളുന്ന പകല്‍ ചൂടില്‍ 15 മണിക്കൂര്‍ നീളുന്ന നോമ്പു കാലമാണിപ്പോള്‍. വര്‍ഷത്തിലെ എറ്റവും നീളം കൂടിയ പകലിലെ നോമ്പ് കാലം അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ കൂടി നീണ്ട് നില്­ക്കും. 45 മുതല്‍ 50 വരെയാണു വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം രേഖപ്പെടുത്തിയിരിക്കുന്ന താപനില. അന്തരീക്ഷ ഈര്‍പ്പവും കൂടുത­ലാ­ണ്.

ആറു മണിക്കൂര്‍ മാത്രമാണു റമസാനിലെ ജോലി സമയമെങ്കിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും തൊഴിലെടുക്കുന്ന മഹാ ഭൂരിപക്ഷത്തിനും ഈ ആനുകൂല്യം ലഭിക്കറില്ല. ഡി ഹൈ­ഡ്രേഷന്‍ മൂലമുള്ള പ്രശ്‌­നങ്ങളേ കുറിച്ച് ആ­രോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറം ജോലികള്‍ ചെയ്യുന്നവര്‍ പലരും രാത്രിയിലാണു തൊഴിലെടുക്കുന്നത്. ആരോഗ്യ പ്രശ്‌­നങ്ങള്‍ അനുഭവപ്പെട്ടാല്‍ നോമ്പ് ഒഴി­വാക്കാമെന്നും പിന്നീട് എടുത്താല്‍ മതിയെന്നും മത കാര്യ വകുപ്പ് ഫ­ത്‌­വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.