എഡിറ്റര്‍
എഡിറ്റര്‍
നെക്‌സസ് 4, നെക്‌സസ് 5, നെക്‌സസ് 7 എന്നിവക്കായി 3299 രൂപയ്ക്ക് വയര്‍ലെസ് ചാര്‍ജര്‍
എഡിറ്റര്‍
Wednesday 15th January 2014 5:10pm

nexus

ന്യൂദല്‍ഹി: വയര്‍ലെസ് നെക്‌സസ് ചാര്‍ജറിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെ ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഗൂഗിള്‍ ഇന്ത്യ പ്ലേ സ്റ്റോറില്‍ ഉടന്‍ വരുന്നു എന്നാണ് വയര്‍ലെസ് ചാര്‍ജറിനെക്കുറിച്ച് നല്‍കിയിരിക്കുന്നത്.

3,299 രൂപയാണ് ഇതിന്റെ വില. നെക്‌സസ് 4, നെക്‌സസ് 5, നെക്‌സസ് 7 എന്നിവയ്ക്കുതകുന്ന വയര്‍ലെസ് ചാര്‍ജറാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

60ഗുണം 60ഗുണം 12.5mm ആണ് ചാര്‍ജറിന്റെ അളവ്.  വയര്‍ലെസ് ചാര്‍ജര്‍ സുരക്ഷിതമായി ഡെസ്‌കിലോ നൈറ്റ് സ്റ്റാന്‍ഡിലോ വെക്കാവുന്നതാണ്.

നെക്‌സസ് വയര്‍ലെസ് ചാര്‍ജറില്‍ നിന്ന് മൈക്രോ യു.എസ്.ബി കേബിളിലേക്ക് ഒരു ഡിച്ച് ഉണ്ടാക്കുകയും ശേഷം നെക്‌സസ് വെറുതെ ചാര്‍ജറിന് മുകളില്‍ വെക്കുകയും ചെയ്താല്‍ മതിയാകും.

വയര്‍ലെസ് ചാര്‍ജര്‍ വരുന്നതോടെ നെക്‌സസ് ഉടമകള്‍ക്ക് വയറുകള്‍ക്കും പ്ലഗിനുമായി പണം ചിലവഴിക്കേണ്ടെന്ന നേട്ടം കൂടിയുണ്ട്.

Advertisement